Saturday, April 3, 2010

ഒരു നുണക്കഥ

വോക്കേഷണൽ ഹയർ സെക്കന്ററി പഠിച്ചു കഴിഞ്ഞാലൂടൻ ജോലി കിട്ടുമെന്നു കരുതിയിട്ടാവണം വീട്ടുകാർ എന്നെ പത്താം ക്ലാസ്സ് കഴിഞ്ഞ് നേരെ ആലംകോട് വോക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ കോണ്ട്ചേർത്തു.പത്താം ക്ലാസ്സിൽ കൂടെ പഠിച്ച കുട്ടികൾ ഒക്കെ പ്രീഡിഗ്രീക്ക് കോളേജിൽ ചെർന്നപ്പോൾ ഞാൻ മാത്രം കറുത്ത പാന്റും വെള്ള ഷർട്ടും യൂണിഫോമിൽ വീണ്ടും സ്കൂളിലേക്ക്.

മെയിന്റനൻസ് ആൻഡ് ഓപ്പറേഷൻ ഓഫ് ബയോമെഡീക്കൽ എക്വിപ്മെന്റ്സ്,അതാണ് വോക്കേഷണൽ സബ്ജക്ട്.അതെന്താ‍ണെന്ന് സത്യത്തിൽ ഇന്നും എനിക്കറിയില്ല.വോക്കേഷണൽ സബ്ജക്ട് പഠിപ്പിക്കാൻ സാറില്ലായിരുന്നു,നല്ലകാര്യം.അതിന്റെ പീരീയ്ഡിലൊക്കെ ക്ലാസ്സിൽ എന്റെ പ്രധാന പണി ആയിടെ കണ്ട സിനിമയുടെ കഥ പറയുക എന്നതാണ്.ഒരു കൂട്ടം പേർ ചുറ്റും കാണും.സിനിമയിലെ ഡയലോഗോക്കെ വള്ളിപുള്ളി വിടാതെ അത്യാവശ്യം പശ്ചാത്തല സംഗീതം വരെ ചേർത്ത് നല്ല ഇഫക്ടായിട്ടായിരുന്നു കഥ പറച്ചിൽ.

ക്ലാസ്സിൽ ഒരു സുഹ്ദാ ബീവി ഉണ്ടായിരുന്നു.എന്തു പറഞ്ഞാലും വിശ്വസിക്കുന്ന ഒരു പാവം കക്ഷി.സിനിമ കാണുന്നതും സിനിമാ കഥ കേൾക്കുന്നതും ഒക്കെ പാപമാണെന്നാണ് പുള്ളിക്കാരിയുടെ വിശ്വാസം.അതുകോണ്ടുതന്നെ എന്റെ സിനിമാകഥപറച്ചിലിനോന്നും അവൾ ശ്രോതാവാകാറേയില്ല.

ഒരു ദിവസം ഒരു സാറില്ലാ പീരീയ്ഡിൽ,കണ്ടസിനിമകളുടെ ഒക്കെ സ്റ്റോക്ക് തീർന്നതുകോണ്ടാവണം അന്നത്തെ ചർച്ച വെറെ എന്തിനെക്കുറ്രിച്ചോക്കെയോ ആയിരുന്നു.അന്ന് സുഹ്ദാ ബീവിയും ഞങ്ങളൊടോപ്പം കൂടി.എന്തൊക്കെയോ പറഞ്ഞിരിക്കെ ആരോ ഒരാൾ ചോദിച്ചു എനിക്ക് ലയിനുണ്ടോന്ന്.ഞാൻ ഊണ്ടന്നങ്ങു തട്ടി.ഉടൻ അറിയാണം ആളാരാണെന്ന്?ഞാൻ പറഞ്ഞു ഒരു അശ്വതി. അപ്പോ തോന്നിയ ഒരു പേരങ്ങ് പറഞ്ഞതാണ്.ഉടൻ വന്നൂ അടുത്ത ചോദ്യം വൺ വേ യാണോ? ടൂ വേ യാണോ? ഒരു സംശയവും കൂടാതെ ഞാൻ പറഞ്ഞു ടൂ വേ എന്ന്. ഉടനെ ബെല്ലടിച്ചു, പിരീയ്ഡ് തീർന്നു.കൂടുതൽ ചോദ്യം ചെയ്യലിൽ നിന്ന് ഞാൻ രക്ഷപെട്ടു.

പിറ്റെ ദിവസം ക്ലാസ്സിൽ ഇന്റർവൽ സമയത്ത് സുഹ്ദ ബീവി വന്ന് എന്നോടു ചോദിച്ചു ‘നീ ആത്മാർത്ഥമായിട്ടാണൊ? ന്ന്.ഇന്നലെ പറ്രഞ്ഞ അശ്വതിയോടുള്ള ഇഷ്ടം മാണ് പുള്ളിക്കാരി ചോദിക്കുന്നത്,ഞാനാദ്യം ഒന്ന് പരുങ്ങിപ്പോയി.പിന്നെ പെട്ടന്ന് രണ്ടുപേർക്കും ഒരിക്കലും പിരിയാൻ പറ്റാത്തത്ര ഇഷ്ടമാണെന്നങ്ങു കാച്ചി.ഉടനെ അവൾക്ക് ഡീറ്റയിത്സ് അറിയണം.എവിടെ ഉള്ളതാണ്? എങ്ങിനെ കണ്ടുമുട്ടി? എന്താണ് ഭാവി പരിപാടി എന്നോക്കെ,

സുഹദാ വെറേ ആരൊടും പറയരുത്.
അള്ളാഹൂനാണ ഞാൻ വേറാരുടെം പറയൂല്ല.

സുഹ്ദ വേറെ ആരോടും പറയില്ല എന്ന് ബോധ്യമുള്ളതിനാൽ ആയിടെ കണ്ട ഒരു മുകേഷ് സിനിമയുടെ പശ്ചാത്തലം എന്റെതാക്കി ഞാനങ്ങു പറയാൻ തുടങ്ങി.

ആത്മാർത്ഥമായ ഇഷ്ടമോക്കെ തന്നെയാണ് രണ്ടുപേർക്കും.പക്ഷെ പ്രശനമാണ് സുഹദാ പ്രശനം,(മുകേഷ് സ്റ്റൈലിൽ )രണ്ട് കുടുംബങ്ങൾ തമ്മിലുള്ള പ്രശ്നം.പക,കുടിപ്പക.രണ്ടും പണ്ട് ഒരു കുടുംബം ആയിരുന്നു. ഒരു സ്വത്തുതർക്കം,അതോടെ രണ്ടും രണ്ടായി പിരിഞ്ഞു.ശരിക്കും അവളെന്റെ മുറപ്പെണ്ണാണ്,എന്റെ അമ്മാവന്റെ മകൾ ഹും..... മുറപ്പെണ്ണിനെം ചോദിച്ചങ്ങോട്ടു ചെന്നാൽ മതി വെട്ടി അരിയും അവളുടെ കൂടുംബക്കാർ.സുഹദക്കുട്ടി കണ്ണൂം തള്ളി അള്ളാഹൂ ന്നു വിളിച്ചു നിൽക്കുകയാണ്.ഏറ്റു.

പിന്നീടുള്ള ദിവസങ്ങൾലിൽ പറഞ്ഞ നുണകൾക്കു ഉപോൽബലകമായി ഞാൻ കൂടുതൽ കൂടുതൽ നുണകൾ പറഞ്ഞുകോണ്ടേയിരുന്നു.ഇടക്കിടെ എനിക്കു തന്നെ തോന്നിപോയി,ഇങ്ങനെ ഒരു അശ്വതിയും ഒരു പ്രണയവും പ്രതികാര ദാഹികളായ കുറെ കുടുംബക്കാരും ഒക്കെ എനിക്കു ചുറ്റും ഉണ്ടെന്ന്.

സെക്കന്റിയറായപ്പോഴും കഥ തുടർന്നുകോണ്ട്റ്റിരുന്നു. ഉചിതമായ അപ്പ്ഡെറ്റുകൾ ഇടക്കിടെ നൽകാൻ ഞാൻ മറന്നില്ല.പാവം സുഹദ എല്ലാം വിശ്വസിച്ചു.എല്ലാം ശരിയാകണേ എന്ന് പ്രാര്ത്ഥിച്ചു കോണ്ടിരുന്നു.ഒരിക്കലും ഒന്നും അവൾ ക്ലാസ്സിൽ വേറെ ആരോടും പറഞ്ഞില്ല.

കുടുംബ ക്ഷെത്രത്തിലെ മുടങ്ങിക്കിടക്കുന്ന ഉൾസവം നടത്തണം പോലും ദേവപ്രശ്നത്തിൽ കണ്ടതാണ്.രണ്ടു കുടുംബക്കാരുടെം കൂടിയാ ക്ഷേത്രം.ഉൾസവം നടക്കണമെങ്കിൽ ആ കുടുംബത്തിൽ നിന്ന് ആരെങ്കിലും വാളും ചിലമ്പും കോണ്ട് തരണം. ഏത് വാള്? ഏത് ചിലമ്പ്? ആറാം തമ്പുരാൻ സിനിമ കണ്ടതിന്റെ പിറ്റെ ദിവസം അതിന്റെ ഊറ്റത്തിൽ സുഹ്ദയോടു പറഞ്ഞ അപ്ഡേഷനാണ്.

അങ്ങനെ ഇങ്ങനെ വോക്കേഷണൽ ഹയർസെക്കന്ററി കാലം കഴിഞ്ഞു. ഇതിനിടയിൽ ആത്മാർതഥ പ്രണയത്തിനും ബദ്ധശത്രുക്കളായ കുടുംബക്കാർക്കും ഇടയിൽ കിടന്ന് വിഷമിക്കുന്ന എനിക്ക് മുഴുവൻ റെക്കോർഡ് ബുക്കും സുഹ്ദ എഴുതി തന്നു.

ഹയർസെക്കന്ററി ക്ക് ശേഷം സുഹ്ദ TTC ക്ക് ചേർന്നു,ഞാൻ ആറ്റിങ്ങൽ ഗവണ്മെന്റ് കോളേജിൽ ഡിഗ്രിക്കും.അവിടെ എന്റെ ജൂനിയർ ആയി വന്ന ഒരു പെൺകുട്ടിയുമായി ഞാൻ പ്രണയത്തിലായി.പ്രണയം ആഘോഷിക്കുന്ന എന്റെ ഒരു ഫൈനൽ ഇയർ ഡിഗ്രിക്കാലത്ത്, സുഹ്ദാ ബീവി ഡിഗ്രി ഫസ്റ്റിയർ ആയി ഞങ്ങളുടെ കോളേജിൽ തന്നെ വന്നു ചേർന്നു.എന്റെ പുതിയ പ്രണയം അറിഞ്ഞദിവസം സുഹ്ദ കോളേജിടനാഴിയിൽ വച്ച് എന്നോട്ചോദിച്ചു.“നീ നിന്റെ കൂടുംബക്കാർക്കുവേണ്ടി ആ അശ്വതിയെ ചതിച്ചു അല്ലെ,ആത്മാർതഥ മായിട്ടല്ലെ അവൾ നിന്നെ സ്നെഹിച്ചത്.എന്നിട്ടും വിപിനെ എങ്ങിനെ തോന്നി നിനക്ക് അതിനെ ഉപേക്ഷിക്കാൻ!!!“.

ഞാനെന്തു പറയാനാണ്.പറഞ്ഞതോക്കെ കള്ളമാണ് എന്ന് പറഞ്ഞുനോക്കി.എവിടെ വിശ്വസിക്കാൻ,ഉടനെ ഞാൻ ഒരു പുതിയ കള്ളം പറഞ്ഞു.അശ്വതിയുടെ അമ്മ ഒരു ദിവസം എന്നെ കണ്ടിരിന്നെന്നും അവർ ഒരു ഹാർട്ട് പേഷ്യന്റാണെന്നും,ഞാൻ ആ പ്രണയത്തിൽ നിന്ന് പിന്മാറണംന്ന് അവർ പറഞ്ഞെന്നും.സുഖമില്ലാത്ത അമ്മയെ വേദനിപ്പിക്കാൻ അശ്വതിക്കും വയ്യന്നു പറഞ്ഞെന്നുമോക്കെ,പാവം സുഹ്ദാ അതും വിശ്വസിച്ചു.

പിന്നീട് ഞാൻ സുഹ്ദയെ കാണുന്നത് വർഷങ്ങൾ കഴിഞ്ഞാണ്.കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസ്സിൽ വച്ച്.ഇതിനിടയിൽ അവൾ BEd ചെയ്തതും,അവളുടെ വിവാഹം കഴിഞ്ഞതും MSc ക്ക് പഠിക്കുന്നതുമായ വിവരങ്ങളൊക്കെ ഞാൻ അറിയുന്നുണ്ടായിരുന്നു.എന്നെ കണ്ട്തും ഓടി അടുത്തു വന്നു.ആദ്യം സുഖാന്വേഷണം പിന്നെ അശ്വതി ഇപ്പോൾ എന്തു ചെയ്യുന്നു,അവളുടെ വിവാഹം കഴിഞ്ഞോ,അവളുടെ അമ്മക്ക് അസുഖം എങ്ങിനെയുണ്ട്,സുഹ്ദ ഇപ്പോഒഴും എല്ലാപേർക്കു വേണ്ടിയും പ്രാര്‍ത്ഥിക്കാറുണ്ടെന്ന്.ഞാൻ എന്തു പറയാനാണ് ഒന്നും പറയാതെ നിൽക്കാനേ എനിക്കു കഴിഞ്ഞുള്ളു.

സുഹ്ദാ എവിടെ എങ്കിലും ഇരുന്ന് നീയിതൊന്നു വായിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു.പറഞ്ഞതോക്കെ നുണകളായിരുന്നു സുഹ്ദാ, മുഴുവനും നുണ കഥകളായിരുന്നൂ.

19 comments:

Pd said...

പാവം സുഹറ എന്നേ എനിക്ക് പറയുവാനുള്ളൂ

സുമേഷ് | Sumesh Menon said...

അതെ, പാവം സുഹ്ദ..

എല്ലാ നന്മകളും ആ പാവത്തിന് നേരുന്നു, കൂടാതെ ഈ പോസ്റ്റ്‌ വായിക്കാന്‍ ഇട വരട്ടെ എന്നും ആശിക്കുന്നു..

കൊലകൊമ്പന്‍ said...

സുഹ്ദായുടെ നിഷ്ക്കളങ്കത്വം ഒരുപാടിഷ്ടായി, അവതരണ രീതിയും !

@PD: അല്ല പീടീ .. ആരാ ഈ സുഹറ ?? സുഹ്ദായുടെ അനിയത്തി ആണോ ? :-P

Anonymous said...

പെരും നുണയാ.....

തെച്ചിക്കോടന്‍ said...

നന്മ നിറഞ്ഞവള്‍ സുഹ്ദാ..!

ടോട്ടോചാന്‍ (edukeralam) said...

ഈ കഥയും ഒരു നുണയാണോ?

nishad said...

mashe suharayode paranjatho nammalode paranjatho nunakada :)

Anonymous said...

oru shamashyam,edil edaan satyathil nuna,adyam paranjado adho,rakshepedaan vendi eppol parayunna ee nunayo?

AMBUJAKSHAN NAIR said...

നുണയാണ് . പച്ച നുണ.

പഥികന്‍ said...

nice....

ആ ജൂനിയര്‍ പെണ്‍കുട്ടിയുമായുള്ള പ്രണയം ഞങ്ങള്‍ക്കിട്ട നുണക്കഥയാകുമല്ലേ?

ഒടുവില്‍ ബസ്സായ ബസ്സുകള്‍തോറും കയറിയിറങ്ങി പെണ്ണുതിരക്കി നടക്കേണ്ടി വന്നല്ലോയെന്റെ നിത്യ കാമുകാ‍... :)

സലാഹ് said...

നുണയില് കളവില്ല.

കൂതറHashimܓ said...

:)

ശ്രീ said...

ഒരു പാവം ശുദ്ധഗതിക്കാരി... അല്ലേ?


ചിലപ്പോള്‍ നമ്മള്‍ പോലും അറിയില്ല, നമ്മുടെ കൂടെ ഉള്ളവരില്‍ ചിഉല പേരെങ്കിലും എത്ര ആത്മാര്‍ത്ഥമായിട്ടാണ് നമ്മോട് അടുത്ത് ഇടപഴകുന്നത് എന്ന്. ഇവിടെ സുഹ്ദ അങ്ങനെ ആയിരുന്നു എന്ന് തോന്നുന്നു. എവിടെ ആണെങ്കിലും സുഹ്ദയ്ക്ക് ആശംസകള്‍!

ഇസാദ്‌ said...

ഹമ്പട കള്ളാ .. ആളു കൊള്ളാല്ലോ ..

എന്തു പറഞ്ഞാലും വിശ്വസിക്കുന്ന കൂട്ടുകാരികളോട് കല്ലു വെച്ച നുണകള്‍ വച്ച് കാച്ചുന്നത് പണ്ട് കോളേജില്‍ പഠിക്കുമ്പോ എന്റെയും ഒരു പതിവായിരുന്നു. ബട്ട്, ഇത്രക്കും വലിയ ബഡായിയൊന്നും വിട്ടിട്ടില്ല .. :)

അടിപൊളി ..രസിച്ച് വായിച്ചു ..

Captain Haddock said...

പാവം !!!
അല്ല, ഇതും ഒരു നുണ കഥയാണോ ?

Mohamedkutty മുഹമ്മദുകുട്ടി said...

നുണക്കഥയും നന്നായി.സുഹ്ദ ചിലര്‍ക്കൊക്കെ സുഹറയായി,കുഴപ്പമില്ല.പിന്നെ അക്ഷരത്തെറ്റുകള്‍ ശ്രദ്ധ കുറവു കൊണ്ടു വരുന്നതാ. പോസ്റ്റു ചെയ്യുന്നതിനു മുമ്പു നന്നായി വായിച്ചു നോക്കണം.പിന്നെ ജൂനിയര്‍ ആയി വന്ന പെണ്‍കുട്ടിയുമായുള്ള പ്രണയ കഥ പിന്നെ വിവരിച്ചു കണ്ടില്ല.വേറെ പോസ്റ്റില്‍ വരുമായിരിക്കുമല്ലെ?

മുള്ളൂക്കാരന്‍ said...

നല്ല ഓര്‍മ്മക്കുറിപ്പ്‌ മാഷെ... സൌഹൃടങ്ങക്കിടയില്‍ കള്ളത്തരം പാടില്ല കേട്ടോ... സുഹ്രയോട് പറയണം എല്ലാം.... പാവം..

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

കൊള്ളാ‍ം നല്ല ഓർമ്മകുറിപ്പ് കേട്ടൊ

Sneha said...

പാവം ആ സുഹ്ദ....!
എന്നാലും ഇത് കുറെ കൂടി പോയി...എനിക്ക് സങ്കടം വന്നു , ആ കുട്ടിടെ കാര്യം ആലോചിച്ചു..!

ഈ കാലത്ത് മനസ്സില്‍ നന്മയുള്ളവര്‍ വഞ്ചിക്കപെടും അല്ലെ..? എപ്പോഴെങ്കിലും അവസരം കിട്ടിയാല്‍..ഇല്ലെങ്കില്‍ അവസരം ഉണ്ടാക്കി എല്ലാം നുണയായിരുന്നു എന്ന് ആ കുട്ടിയോട് പറയു. ഇല്ലെങ്കില്‍ അതൊരു ഭാരമായി കിടക്കും മനസ്സില്‍.

നന്നായി അവതരിപ്പിച്ചു കേട്ടോ ഈ അനുഭവവും..:)