സ്കൂളില്‍ പഠിക്കുന്ന സമയത്തെപ്പോഴോ എനിക്ക് കൈതച്ചക്ക കൃഷിയില്‍ കമ്പം കയറി.ഞാനും കൂടോരു കുട്ടുകാരനും ചേര്‍ന്ന് പലയിടത്ത് നിന്നായി കുറേ കൈതച്ചക്ക കന്നുകള്‍ കൊണ്ടുവന്ന് ഞങ്ങളുടെ പുരയിടത്തിലെ മരച്ചീനി കമ്പുകള്‍ക്കിടയില്‍ നട്ടു.നട്ടു നട്ടു ഒടുക്കം ഏതു സമയത്ത് ചെന്നാലും രണ്ടുമൂന്നെണ്ണം പാകമായത് പറിച്ചെടുക്കാന്‍ പറ്റുന്ന വിധത്തില്‍ സംഗതി കയറി അങ്ങ് വിപുലപ്പെട്ടു.
പലനിറത്തിലും തരത്തിലും ഒക്കെയുള്ള കൈതച്ചക്കകളാല്‍ പുരയിടം നിറഞ്ഞു.മരച്ചീനി നട്ടിരുന്നയിടം മുഴുവന്‍ അങ്ങനെ ക്രമേണ കൈതച്ചക്ക മാത്രമായി.വൈകുന്നേരങ്ങളില്‍ കൈതച്ചക്ക ജുസ് എന്നത് വീട്ടില്‍ നിത്യേനയുള്ള ഒന്നായി മാറി.
കൈതച്ചക്ക വളര്‍ന്നു കാടുപിടിച്ചാല്‍ അവിടെ പാമ്പുകയറും എന്ന് നാട്ടില്‍ പൊതുവേ ഒരു ധാരണയുണ്ട്, ആയതിനാല്‍ ആരും എന്റെ കൃഷിയെ അധികം പ്രോത്സാഹിപ്പിച്ചിരുന്നില്ല.മാത്രവുമല്ല മുഴുവനും വെട്ടി, കൈതക്കാട് നശിപ്പിക്കാന്‍ വീട്ടുകാര്‍ക്ക് മേല്‍ നാട്ടുകാര്‍ വക സമ്മര്‍ദം ഇടക്കിടെ ഉണ്ടായിക്കൊണ്ടുമിരുന്നു.
കൊല്ലങ്ങള്‍ കഴിഞ്ഞു,സ്കൂളിങ്ങ് കഴിഞ്ഞ് ബിരുദദാഹിയായി ഞാന്‍ കോളേജില്‍ ചേര്‍ന്നകാലം.
കൈതച്ചക്കയെ സംബന്ധിച്ചിടത്തോളം,അപ്പോഴേക്കും അത് തിന്നാനും വളര്‍ത്താനുമുള്ള താല്പര്യം ഞാനടക്കം വീട്ടില്‍ ആര്‍ക്കും ശേഷിച്ചിരുന്നില്ലെങ്കിലും കായ്ക്കാനും കൂടുതല്‍ കാടുപിടിക്കാനുമുള്ള താല്പര്യം കൈതചെടികള്‍ തീരെ കുറച്ചിരുന്നില്ല.കായ്ച്ചു പഴുത്തു കിടക്കുന്ന കൈതച്ചക്ക തിന്നാന്‍ അണ്ണാനും പലജാതിക്കിളികളും ഒക്കെ പതിവായി എത്തിയിരുന്നു.
കൈതക്കാട്ടില്‍ നിന്നും ഒരു നീളന്‍ മഞ്ഞച്ചേര ഞങ്ങളുടെ കിണറ്റിന്റെ ഭാഗത്തേക്ക് ഇടക്കിടെ ഒരു സര്‍ക്കീട്ടടിച്ചു മടങ്ങിപോയി.ടിയാനെ കണ്ട് വീട്ടിലെ കോഴികള്‍ തലഉയര്‍ത്തി ഒരു പ്രത്യേക ശബ്ദത്തില്‍ ചില സൂചനകള്‍ തന്നു.ശേഷം "സുചനകണ്ടു പഠിച്ചില്ലെങ്കില്‍...." എന്നമട്ടില്‍ ഞങ്ങളെ ഒന്ന് ചെറഞ്ഞു നോക്കിയിട്ട്,വീണ്ടും കൊത്തിപ്പറക്കി അവരുടെ പാട്ടിനുപോയി.
ആയിടെ ഒരുദിവസം ഞാനൊഴികെ വീട്ടില്‍നിന്നു എല്ലാപേരും ഗുരുവായൂര്‍ക്ക് പോയി,നിനച്ചിരിക്കാതെ കിട്ടിയ ആ സ്വാതന്ത്ര്യം ആഘോഷിക്കാന്‍ ഞാനും കൂട്ടുകാരും തീരുമനിച്ചു,ചാറ്റല്‍ മഴയുള്ള ആ രാത്രി ഞങ്ങള്‍ വയലില്‍ തവളപിടുത്തത്തിനിറങ്ങി.തവളപിടുത്തത്തില്‍ ബിരുദവും ബിരുദാനന്തരവുമൊക്കെ കഴിഞ്ഞു നില്‍ക്കുന്നവര്‍ കൂട്ടത്തിലുണ്ട്,അവരെ ഒന്ന് കാണേണ്ട താമസം തവളകള്‍ കീഴടങ്ങി വരിവരിയായി വന്നു ചാക്കില്‍ കയറിക്കോളും പോലും.
ഏതാണ്ട് അങ്ങനെതന്നെയായിരുന്നു കാര്യങ്ങള്‍. വളരെ പെട്ടന്നാ ചാക്കിന് കനം വച്ചത്.തവളയെ കാണുന്നതും ടോര്‍ച്ചു കത്തിച്ചു അതിന്റെ കണ്ണിലേക്കടിക്കും,ഇതെന്താ ഇപ്പോ ഈ നേരത്ത് ഇങ്ങനൊരു വെളിച്ചം എന്നും പറഞ്ഞു തവള അന്തംവിട്ടു നിക്കുന്നതും പിറകിലൂടോരുത്തന്‍ ചെന്ന് ഒരൊറ്റ പിടുത്തം.അങ്ങനെ ഞങ്ങള്‍ വിചാരിച്ചതിലും അധികം എണ്ണം പലവലിപ്പത്തിലുള്ള പച്ച തവളകുട്ടന്മാര്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ചാക്കിനുള്ളിലായി.
ഇവയെ പാകം ചെയ്യുന്നതും വീട്ടില്‍ വച്ചുതന്നെയാ,തവള കാലുകള്‍ മാത്രമേ പോരിക്കാനെടുക്കൂ, കൊല്ലുന്ന കാര്യം മാത്രമാ പ്രയാസം,ഒത്തിരി അധികം എണ്ണം കിട്ടിയതിനാല്‍ കുട്ടത്തിലെ കുഞ്ഞന്‍ മാരെയെല്ലാം ഞങ്ങള്‍ വെറുതെവിട്ടു.
വീട്ടില്‍ വറുത്തു പോടിച്ചു വച്ചിരുന്ന മുളകുപോടിയും കുരുമുളക്പൊടിയും ഒക്കെ ചേര്‍ത്ത് തവളകാലുകള്‍ വെളിച്ചെണ്ണയില്‍ നന്നായി പോരിച്ചെടുത്തു.ഒപ്പം മരച്ചീനി അവിച്ചു കടുകു വറുത്തതും ചേര്‍ത്ത് ആ രാത്രി കുശാലാക്കി.
കൈതച്ചക്കയെപറ്റി പറഞ്ഞുവന്ന ഇവനെന്തിനാ തവളപുരാണം പറഞ്ഞുകൊണ്ടിരിക്കുന്നതെന്നാണോ? പറയാം,പിറ്റേന്ന് രാവിലെ വീട്ടിലെല്ലാപേരും എത്തിയപ്പോള്‍ ആദ്യം കണ്ടത് വീടിന്റെ മുന്‍വശത്ത് ഒരു ഉഗ്രന്‍ മൂര്‍ഖന്‍ ,അതിനെ ആളെക്കുട്ടി തല്ലിക്കൊന്നു,പിന്‍വശത്തെക്കിറങ്ങിയപ്പോള്‍ അവിടെ മൂര്‍ഖന്‍മാര്‍ രണ്ടെണ്ണം,അതിലോരെണ്ണത്തിന്റെ വായിലാകട്ടെ ഒരു പച്ച തവള.അത് രണ്ടിനെയും കൊല്ലാന്‍ കിട്ടിയില്ല.കൊല്ലാന്‍ വടിയും തടിയുമായി ആള്‍ക്കാര്‍ എത്തിയപ്പോഴേക്കും അവ ഞങ്ങളുടെ കൈതക്കാട്ടിനിടയിലേക്ക് കയറിപോയി.തുടര്‍ന്നു അപ്പോള്‍ത്തന്നെ കൈതകാടു മുഴുവനും വെട്ടിനിരത്തി കത്തിച്ചു.അങ്ങനെ രാത്രിയില്‍ ഞങ്ങള്‍ ഉപേക്ഷിച്ച കുഞ്ഞു ദര്‍ദുരങ്ങളെ ശാപ്പിടാന്‍ വന്ന മൂര്‍ഖന്‍സ് കാരണം പുരയിടത്തിലെ കൈതക്കാട് എന്നന്നേക്കുമായി വെട്ടിനശിപ്പിക്കപ്പെട്ടു.
ഇന്നലെ രാത്രിയിലെ കാറ്റത്തും മഴയത്തും ചാഞ്ഞു പോയ റബ്ബര്‍തൈകള്‍ നേരേപിടിച്ചുകെട്ടാനായി പോയപ്പോഴാ കണ്ടത് പുരയിടത്തിന്റെ അതിരിനരുകില്‍ ഒരു കൈതച്ചക്ക.പഴയ വെട്ടിനിരത്തലില്‍ നിന്ന് എങ്ങിനെയോ രക്ഷപെട്ട് തലമുറകള്‍ പിന്നിട്ട് ഇപ്പോഴും കായ്ക്കുന്ന ഒരെണ്ണം.ആ കാഴ്ചയാണ് ഈ ഓര്‍മ്മകളിലേക്ക് കൂട്ടികൊണ്ടു പോയത്,അതിന്റെ ചിത്രമാണ് മുകളില്‍ ചേര്‍ത്തിരിക്കുന്നത്.
അതൊന്നുപഴുത്തു പാകമാകാനായി കാത്തിരിക്കുകയാണ് ഞാനടക്കം വീട്ടില്‍ എല്ലാപേരും.
65 comments:
സമര്‍പ്പണം :പണ്ട് കൈതച്ചക്ക കൃഷി തുടങ്ങാന്‍ നിര്‍ലോഭമായ സഹായസഹകരണങ്ങള്‍ നല്‍കുകയും ആയതിലേക്ക് കായികമായി അദ്ധ്വാനിക്കുകയും എന്നാല്‍ കൈതച്ചക്കകള്‍ പകമായി തുടങ്ങിയപ്പോള്‍ മുതല്‍ ഞാന്‍ ആ ഏരിയയില്‍ അടുപ്പിക്കുന്നില്ലെന്നും പറഞ്ഞു പിണങ്ങി പോയ കുട്ടുകാരന്‍ വിമല്‍ രാജിന് !!!
വളരെ നന്നായിട്ടുണ്ട് വിപിന്‍... എഴുത്ത് കൂടുതല്‍ രസകരം ആവുന്നുണ്ട്.. താഴെ പറയുന്ന വാക്യങ്ങള്‍ എനിക്ക് വളരെ ഇഷ്ടപ്പെട്ടു..
1) "അപ്പോഴേക്കും കൈതച്ചക്കയെ സംബന്ധിച്ചിടത്തോളം,അത് തിന്നാനും വളര്‍ത്താനുമുള്ള താല്പര്യം ഞാനടക്കം വീട്ടില്‍ ആര്‍ക്കും ശേഷിച്ചിരുന്നില്ലെങ്കിലും കായ്ക്കാനും കൂടുതല്‍ കാടുപിടിക്കാനുമുള്ള താല്പര്യം കൈതചെടികള്‍ തീരെ കുറച്ചിരുന്നില്ല"
2) "...ടിയാനെ കണ്ട് വീട്ടിലെ കോഴികള്‍ തലഉയര്‍ത്തി ഒരു പ്രത്യേക ശബ്ദത്തില്‍ ചില സൂചനകള്‍ തന്നു.ശേഷം "സുചനകണ്ടു പഠിച്ചില്ലെങ്കില്‍...." എന്നമട്ടില്‍ ഞങ്ങളെ ഒന്ന് ചെറഞ്ഞു നോക്കിയിട്ട്,വീണ്ടും കൊത്തിപ്പറക്കി അവരുടെ പാട്ടിനുപോയി."
3) "..അവരെ ഒന്ന് കാണേണ്ട താമസം തവളകള്‍ കീഴടങ്ങി വരിവരിയായി വന്നു ചാക്കില്‍ കയറിക്കോളും പോലും."
4) "ഇതെന്താ ഇപ്പോ ഈ നേരത്ത് ഇങ്ങനൊരു വെളിച്ചം എന്നും പറഞ്ഞു തവള അന്തംവിട്ടു നിക്കുന്നതും.."
നന്നായിരിക്കുന്നു വിപിന്‍സ്. (അക്ഷര തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക)
Well-written Vipin..enjoyed reading the stuff....w8ng 4 more pieces...and one doubt..actually is there any link between pineapple and snakes..
ഇഷ്ടപ്പെട്ടു വിപിന്‍... ഇനിയും ഇത്തരത്തിലുള്ളത് പോരട്ടെ!
കൈതകൃഷി ഇപ്പോള്‍ വന്‍ വ്യവസായമായി മാറിയിരിക്കുകയല്ലേ ഒരു സംശയം തവളകളെ കൊന്നിട്ടാണോ കാലെടുക്കുന്നത്
വിപിനെ അടിപൊളി, എഴുത്ത് വളരെ ഇഷ്ടപ്പെട്ടു, വര്‍ഷങ്ങള്‍ക്കു ശേഷം ഓര്‍മ്മിക്കാന്‍ വേണ്ടി ഒരു കൈതച്ചക്ക ബാക്കി വന്നത് വളരെ ഇഷ്ടപ്പെട്ടു.
എഴുത്ത് നന്നായിട്ടുണ്ട്...
ഇഷ്ട്ടപ്പെട്ടു...
തവളയെ കാച്ചി അല്ലേ, ഒരു കേസ് പിറകെ വരുന്നുണ്ട്.
Good!!!
good
nice to read..
തവളപിടുത്തം നല്ല ആരു സൈഡ് ബിസിനസ്സാണോക്കാം !
തവളക്കാലിന്റെ പുറകേ പോയതു കാരണം കൈതകൃഷി നശിച്ചു അല്ലേ?
എഴുത്ത് രസമായിട്ടുണ്ട്.
..........ടിയാനെ കണ്ട് വീട്ടിലെ കോഴികള്‍ തലഉയര്‍ത്തി ഒരു പ്രത്യേക ശബ്ദത്തില്‍ ചില സൂചനകള്‍ തന്നു.ശേഷം "സുചനകണ്ടു പഠിച്ചില്ലെങ്കില്‍...." എന്നമട്ടില്‍ ഞങ്ങളെ ഒന്ന് ചെറഞ്ഞു നോക്കിയിട്ട്,വീണ്ടും കൊത്തിപ്പറക്കി അവരുടെ പാട്ടിനുപോയി....
.....തവളയെ കാണുന്നതും ടോര്‍ച്ചു കത്തിച്ചു അതിന്റെ കണ്ണിലേക്കടിക്കും,ഇതെന്താ ഇപ്പോ ഈ നേരത്ത് ഇങ്ങനൊരു വെളിച്ചം എന്നും പറഞ്ഞു തവള അന്തംവിട്ടു നിക്കുന്നതും പിറകിലൂടോരുത്തന്‍ ചെന്ന് ഒരൊറ്റ പിടുത്തം........
ഗംഭീരം വിപിനെ...... അതി ഗംഭീരം.....
good.....
keep writing.......
നല്ല പോസ്റ്റ് വിപിന്‍.
നല്ല വിവരണം .....
പെട്ടെന്ന് തീര്‍ന്നപോലെ തോന്നി ....
കൂടുതല്‍ വിപുലമായി എഴുതുന്നത് കാത്തിരിക്കുന്നു ....
ബാക്കിയുള്ളവര്‍ പറഞ്ഞ പോലെ, ചില വാക്യങ്ങള്‍ കൂടുതല്‍ നന്നായിട്ടുണ്ട് ...
തവള വേട്ടക്ക് തടവ് ശിക്ഷ ഉടന്‍ പ്രതീക്ഷിക്കാം...
(ഇത് പോലെ , വീടോഴിഞ്ഞാല്‍ മനസ്സ് 'നിറയുന്ന' ചില പേരുണ്ട്. ഉടന്‍ അവര്‍ക്ക് ഷിവാസ് റീഗലും തൊട്ടു കൂട്ടാന്‍ മരത്തവളയും ഒക്കെ വേണ്ടിവരും..)
അതിൽ നിന്നും ഒരു കഷണം ഒരേ ഒരു കഷണം എനിക്കും പ്ലീസ്..:)
നല്ല ഓർമ്മകുറിപ്പ്!!
അസ്സലായി എഴുതിയിട്ടുണ്ട്. വെരി നൈസ്!
വിമൽ രാജ്! ;)
ishtaayi..
all the best
ആ ഹാ നല്ല എഴുത്ത് കൈതച്ചക്ക പുരാണവും, തവളപുരാണവും കലക്കി.
മൂർഖന്മാർക്ക് തിന്നാനുള്ള തവളകളെയെല്ലാം നിങ്ങൾ പിടിച്ച് കൊണ്ട് വന്നാൽ മൂർഖന്മാർ പിന്നെ എവിടെപ്പോവാനാ..ഹ..ഹ..ഹ
നല്ല രസികൻ അനുഭവം, അതിലേറെ രസികൻ വിവരണവും.
കലക്കീട്ടോ.
അത് തിന്നാനും വളര്‍ത്താനുമുള്ള താല്പര്യം ഞാനടക്കം വീട്ടില്‍ ആര്‍ക്കും ശേഷിച്ചിരുന്നില്ലെങ്കിലും കായ്ക്കാനും കൂടുതല്‍ കാടുപിടിക്കാനുമുള്ള താല്പര്യം കൈതചെടികള്‍ തീരെ കുറച്ചിരുന്നില്ല.
കൈതയുടെ വല്ലാത്തൊരു പ്രത്യേകയാണ് അത് അല്ലെ...
വളരെ രസമുള്ള നല്ല അവതരണം.
ഒത്തിരി ഇഷ്ടായി...
ഭാവുകങ്ങള്‍
ഹ ഹ കൊള്ളാം കൈതച്ചക്ക പുരാണം.നന്നായിട്ടുണ്ട്..
ആ പാവം വിമല്‍ രാജിന്റെ ശാപം കാരണമാകും കൈതയൊക്കെ വെട്ടേണ്ടി വന്നത്..
അല്ല..ഈ തവളക്കാല്‍ അത്ര ടേസ്റ്റിയാണോ?ഞാന്‍ തിന്നിട്ടില്ല..
അല്പം കടന്ന കയ്യായിപോയി.... ഓരോ ചെയ്ത്തുകളെ
കൈത കൃഷിയും മറ്റും നന്നായി.എന്നാലും തവളയെ പിടിച്ചു മസാല പുരട്ടി...ഓ ..ഓര്‍ക്കാന്‍ കൂടി വയ്യ!. ഇനി എന്നാണാവോ മൂര്‍ഖനെ മസാല പുരട്ടി വറുക്കുന്നത്?
ഉഗ്രന്‍!!! ഒരു കൊച്ചു ബഷീര്‍ തന്നെയാണേ.........
ഇനിയും നല്ല നല്ല ചെറുകഥകള്‍ പ്രതീക്ഷിക്കുന്നു. കുറച്ചു കൂടി വലിയ കഥകള്‍ ആയാല്‍ കൊള്ളം. പെട്ടെന്ന് തീര്‍ന്നു പോയി.
കലക്കി മച്ചാ കലക്കി..
കലക്കി മച്ചാ കലക്കി..
തവളയെ പൊരിച്ചത് വായിച്ചപ്പോഴ ഞങ്ങള്‍ പണ്ട് പെരുമ്പാമ്പിനെ പിടിച്ചു കറി വെച്ച് തിന്നതും. അതിന്റെ പേരില്‍ വീട്ടില്‍ നിന്നു പുറത്താക്കിയത് ഓര്‍ത്തത്... തുടരുക..
ഇഷ്ടപ്പെട്ടു... :)
നന്നായെഴുതി
good...
keep writing...
വിപിൻ നല്ല രസികൻ കൈതചക്ക പുരാണം.. നല്ല രചനാ വൈഭവം ഉണ്ട്...എല്ലാ ആശംസകളും
രസകരമായി. നര്‍മ്മം കൊള്ളാം.
കൈതച്ചക്കയില്‍ നിന്നും തവളയിലേയ്ക്കും അവിടെ നിന്ന് പാമ്പിലേയ്ക്കും പിന്നെ വീണ്ടും കൈതച്ചക്കയിലേയ്ക്കുമുള്ള യാത്ര രസകരമായിരുന്നു.
ആ പാവം തവളകളെ പിടിച്ച് കൊന്നുതിന്നത് മാത്രം എനിക്കിഷ്ടായില്യ.:(
നന്നായി എഴുതിയിട്ടുണ്ട്. ഇനിയും വരാം..
enthaayalum puranam kalakki
എഴുത്തും കൈതച്ചക്കകൃഷിയും നന്നായി....പക്ഷേ ആ തവളപ്പിടുത്തം അതു വേണ്ടിയിരുന്നില്ല....
ഫോട്ടോയിൽ കാണുന്ന ചക്ക മഴക്കാലത്തിനു മുൻപേ തിന്നിരിക്കും? നല്ല രുചി.
നോസ്ടാല്ജിയ ..നോസ്ടാല്ജിയ
ഹ ഹ ഹ.... ഇനി നമ്മള്‍ ഇവിടെ എന്ത് പറയാന്‍... ങേ? എല്ലാ പുലിയന്മാരും പുലിച്ചികളും വന്നു പോയല്ലോ. എന്തായാലും കയ്യില്‍ ഒത്തിരി സംഭവം ഉള്ള ആളാണെന്നു മനസ്സിലായി. ചില സ്ഥലങ്ങള്‍ അസാധ്യമായിട്ട് എഴുതി. പിന്നെ ദേ ഇത്- "വീട്ടില്‍ വറുത്തു പോടിച്ചു വച്ചിരുന്ന മുളകുപോടിയും കുരുമുളക്പൊടിയും ഒക്കെ ചേര്‍ത്ത് തവളകാലുകള്‍ വെളിച്ചെണ്ണയില്‍ നന്നായി പോരിച്ചെടുത്തു.ഒപ്പം മരച്ചീനി അവിച്ചു കടുകു വറുത്തതും ചേര്‍ത്ത് ആ രാത്രി കുശാലാക്കി." ശരിക്കും എന്‍റെ നോസ്റ്റാല്ജിയക്കിട്ടു തന്നെ കൊണ്ട് കേട്ടോ. വിപിനെ ഞാന്‍ കണ്ടിട്ടുണ്ടെന്ന് തോന്നുന്നു ഫോട്ടോ കണ്ടിട്ട്. ഒരേ നാട്ടുകാരായത് കൊണ്ടാവും അല്ലെ?............. ഏതായാലും തുടര്‍ന്നും എഴുതുക. എല്ലാ ഭാവുകങ്ങളും.
കൊള്ളാല്ലോ ഓര്‍മ്മച്ചിന്ത്. കൈത വെട്ടേണ്ടയിരുന്നില്ല. തൊടുപുഴ സൈഡില്‍ ആള്‍ക്കാര്‍ അതു കൃഷി ചെയ്യുകയല്ലേ. ഞങ്ങളുടെ സ്ഥലം കൃഷിക്കു ചോദിച്ചപ്പോള്‍ കൊടുത്തില്ല, കൈതച്ചക്ക കൃഷിക്കാര്‍ കണ്ടമാനം രാസവളം ചേര്‍ത്ത് മണ്ണു നശിപ്പിക്കുമത്രേ. ഇവിടെ ഒന്നും ചെയ്യാതെ വളരുന്നുവല്ലോ...അപ്പോള്‍ നാടനായിരിക്കും, നല്ല മധുരവും കാണും അല്ലേ.
പിന്നെ തവളപിടുത്തവും കൊന്നു തിന്നലും ദഹിച്ചില്ല. കൂടുതല്‍ ആലോചിച്ചാല്‍ ഊണു മുട്ടും എന്നു തോന്നിയപ്പോള്‍ അതാ വരുന്നു അപ്പുക്കിളി കമന്റ്. ഞാന്‍ പോണു.(ഇനിയും വരാന്‍)
വിപിനേ.. സിമ്പിള്‍ ആന്‍ഡ് എലഗന്റ്റ് എന്നു ഞാന്‍ വീണ്ടും പറയുന്നു ..
ഇതാണ് ഓര്‍മ്മക്കുറിപ്പ് ..
ഇനിയും പോരട്ട് ..
ചില തിരക്കുകള്‍ കാരണം എനിക്ക് കുറച്ചു നാളായി വിപിന്റെ ബ്ലോഗ് വായിക്കാന്‍ തരപ്പെട്ടിരുന്നില്ല. എന്തായാലും ഇത് നന്നായിട്ടുണ്ട്. ബഷീറിന്റെ ചിലെ എഴുത്ത് മാതിരി അനുഭവപ്പെട്ടു. അദ്ദേഹം വിപിനെ influence ചെയ്തിട്ടുണ്ടാവാ. കൂടുതല്‍ എഴുത്തിനായി സമയം ഉണ്ടാവട്ടെ.....
best of luck.....
kollam simple language...keep writing
വളരെ നന്നായിടുണ്ട്. നല്ല രസമുള്ള എഴുത്ത്...... വയിചിരികുംപോള്‍
നല്ല സന്തോഷം തോനുന്നു......................
ആഹ പുരോഗമിക്കുന്നു എഴുത്ത് വിപിനേ, കമ്മെന്റ്റ് എഴുതുവാനായി വൈകിയെങ്കിലും പോസ്റ്റ് നേരത്തേ തന്നെ വായിച്ചിരുന്നു.. എനിക്കിഷ്ടമായി
കൈതച്ചക്കപ്പുരാണം നന്നായി. നല്ല പഴുത്ത കൈതച്ചക്കയുടെ മണവും മധുരവും . ചേരയും മുര്‍ഖനും
ഉണ്ടെങ്കിലും ഇടയ്ക് തവളയുടെ കരച്ചില്‍ അരോചകമാകുന്നു.മുര്‍ഖന്‍ മുമ്പിലും പിന്നിലും ഉണ്ട് .ഇടയ്ക്കൊരു ചേര കുഴപ്പമില്ല .ഇഴച്ചില്‍ നന്നായി .
അതൊന്നുപഴുത്തു പാകമാകാനായി കാത്തിരിക്കുകയാണ് ഞാനും.....
നന്നായിരിക്കുന്നു
ഇഷ്ടപ്പെട്ടു
അല്‍പം സ്വാതന്ത്ര്യമെടുത്തോട്ടെ എടാ എന്നു വിളിക്കാന്‍....
മേലൂരില്‍ എവിടെയാടാ റബ്ബര്‍..അതും ഞാനറിയാതെ..എങ്കിലും വിപിന്‍, അസ്സലായിരിക്കുന്നു..എഴുതിക്കൊണ്ടേയിരിക്കുക
നന്നായിട്ടുണ്ട് ഈ പൈനാപ്പിൾ പുരാണം ,അല്ല ഈ തവള പുരാണം,അയ്യോ ഇതല്ല പാമ്പ് പുരാണം ...കേട്ടൊ വിപിൻ
പിന്നെ ഈ സമർപ്പണം കണ്ടപ്പോൾ വിമലിന്റെ പിണക്കം തീർന്നില്ലേ...
പാമ്പും, തവളയും,കൈതച്ചക്കയും ,മരച്ചീനിയും ,കടിച്ചു വലിക്കാന്‍ തവളക്കാലും,....
പക്ഷെ,കുടിച്ചത് എന്താണെന്ന് പറഞ്ഞില്ല.....മോരിന്‍ വെള്ളം ആവാന്‍ വഴിയില്ല...!!!
കൈ അങ്ങിനെ തെളിയട്ടെ ...എഴുതി ,എഴുതി തെളിയട്ടെ....
അല്ല,പഴയ ആളെ പറ്റി വല്ല വിവരവും .....???
ആശംസകള്‍
വിപിന്‍ ,നല്ലവരായ ഏതാനും ചില ബ്ലോഗര്‍ gentleman സുഹൃത്തുക്കള്‍ എല്ലാവരെയും പ്രോത്സാഹിപിക്കുന്നത് നിരീക്ഷിക്കുന്ന ഒരു കേവലം മനുഷ്യനാണ് ഞാന്‍.
എന്‍റെ ഒരു നിസ്സഹായത ഞാന്‍ ഇവിടെ പറഞ്ഞോട്ടെ .ഞാന്‍ എന്‍റെ ഒരു അവാര്‍ഡ് വിന്നിംഗ് ക്ലിപ്സ് ഫേസ് ബുക്ക് എന്ന ഒരു സ്ഥലത്ത് പോസ്റ്റ് ചെയ്തിരുന്നു .എനിക്ക് പറയത്തക്ക ഒരു കമന്റ്സും കിട്ടിയില്ല .അവിടെ ഒരു സ്ത്രീ(കാണാന്‍ ഭംഗിയുള്ള)ഒരു സ്ത്രീ അവരുടെ സ്വന്തം ഫോട്ടോ ഇട്ടു.അവര്‍ക്ക് (ഞാന്‍ ഇത് എഴുതുന്നത് വരെ )ഒരു 63 കമന്റ്സ് വന്നു .
ഇതാണ് നമ്മുടെ ആളുകള്‍.സ്ത്രീ എവിടെ ഉണ്ടോ അന്ജരക്കുള്ള വണ്ടിപോലെ(സീറ്റ് പിടിക്കാന്‍ ) ഒരു തള്ളി കയറ്റമാണ് അവിടെ നടക്കുന്നത്.സ്ത്രീകള്‍ എന്ത് ഉമ്മത്തും കായ കലക്കി കൊടുത്തോ ,അത് കുടിക്കാന്‍ കുറെ പുരുഷാരം കാണാം .ഇതാണ് നമ്മുടെ സംസ്കാരം.അവിടെ ജാതി ഇല്ല ,മതം ഇല്ല ,രാഷ്ട്രീയം ഇല്ല .
സ്ത്രീ "മതം ഇല്ലാത്ത ജീവന്‍ "ആര്‍ക്കും വെക്ക...എപ്പോളും വെക്ക ....ബയി ..രാജ ....ബയി .
ഇത്രയേയുള്ളൂ....മനുഷ്യന്‍ ...
കൈതച്ചക്കയിലൂടെ-പച്ചതവളയിലൂടെ-മൂര്‍ഖനിലൂടെ-ഓര്‍മ്മകളിലൂടെ വീണ്ടും കൈതചക്കയിലേക്ക്!!
ഇതാ പറയുന്നത് ഭൂമി ഉരുണ്ടതാണെന്ന്.
എഴുത്ത് ഇഷ്ടായി, എന്നിട്ട് ആ ചക്ക പഴുത്തോ?
നന്നായിരിക്കുന്നു..ഇഷ്ടപ്പെട്ടു
:)
വായിച്ചിട്ട് ശരിക്കും കമന്റാം വിപീ..
കൈതച്ചക്കയെക്കാളും രുചി തോന്നിയത് തവളക്കാലിനു തന്നെ..
നല്ല അവതരണം..
തവള പിടുത്തം കൊള്ളാം. ഇനി പിടിക്കുമ്പോള്‍ എന്നെകൂടി വിളിക്കണേ
ഞാന്‍ എത്തിയപ്പോഴേക്കും തവള നാട്ടിലും
തീര്‍ന്നു.ഇവിടെ എണ്ണ പോലും ബാകി ഇല്ല.
പാവം പച്ച തവളകളെ പിടിച്ച് മൊട്ടു സൂചി അടിച്ചു zoology പഠിച്ചത് (ഞാന്‍ കണ്ടു നിന്നു ചേച്ചി aanu അത് ചെയ്തത്).ഓര്‍ത്തപ്പോള്‍ ഇപ്പൊ വിഷമം തോന്നുന്നു...എന്ത് ആണെന്നോ..അല്ല കാലു പൊരിച്ചു
തിന്നാമായിരുന്നല്ലോ....നല്ല എഴുത്ത്..അഭിനദ്നങ്ങള്‍..
തവളക്കാലിനു ഇത്ര രുചിയോ? രസകരമായി വായിച്ചു പോയി. കൈതച്ചക്ക കൃഷി തുടങ്ങിയാൽ പാമ്പു കേറുമെന്നും പിടികിട്ടി. അസ്സൽ പോസ്റ്റ്.
വിപിൻ ഈ എഴുത്ത് അതിട്ട കാലത്ത് തന്നെ വായിച്ചിരുന്നു.
എഴുത്ത് നന്നായി തോന്നുകയും ചെയ്തു. നാം എത്ര മറന്നാലും ചിലത് നമ്മെ ഓർമ്മപ്പെടുത്താനായി ഉയിർത്തെഴുന്നേൽക്കും.
എന്താണ് ബൂലോകം മടുത്തോ. ആറു മാസമായി ഒന്നും കാണുന്നില്ല?
വല്ല്യൊരു വീടിന്റെ ഉടമസ്ഥനാണ് വിപിന്‍ അല്ലേ? എന്നെപ്പോലെയുള്ളവര്‍ അഭിപായം പറഞ്ഞാല്‍ ഇഷ്ടപ്പെടുമോ?
എന്നാലും തവളപുരാണത്തിലൂടെയുള്ള കൈതച്ചക്കപുരാണം ഇഷ്ടമായി.
ബുദ്ധിയുറയ്ക്കാത്ത കാലത്ത് തവളകളെ പിടിച്ച് തിന്നതു മാപ്പാക്കാം. ഇനിയങ്ങനെ ചെയ്യരുത്. കാരണം, അവര്‍ക്കുകൂടി അവകാശപ്പെടതാണ് ഈ ഭൂമി.
Post a Comment