Sunday, April 18, 2010

ചില ഓർമ്മ ചിത്രങ്ങൾ


ഇടവഴിയും വയലും തോടും കുളവും ഒക്കെ കടന്നാണ് സ്കൂളിലേക്കുള്ള യാത്ര. ഓരോരോ ചെറിയ ചെറിയ സംഘങ്ങളായി. ഇതിൽ ഏറ്റവും വാലുകുരുത്ത സംഘം ഞങ്ങളുടെതായിരുന്നു.

എട്ടാം ക്ലാസ്സുകാരി പാർവ്വതിയാണ് അതുവഴി സ്കൂളിൽ പോകുന്ന കുട്ടികളിൽ വച്ച് ഏറ്റവും സുന്ദരി, ഇടവഴി തീരുന്നിടത്ത്,വയലിന്റെ കരയിലെ വലിയ പടിക്കെട്ടൂള്ള വീട്ടിലെ കുട്ടിയാണ്. കഥകളി എന്നാണ് അവളുടെ ഇരട്ടപേര്. എന്നും വാലിട്ട് കരി എഴുതി വരുന്നതുകോണ്ട് കിട്ടിയ പേരാണ്. ഞങ്ങളുടെ സംഘത്തിലെ മുഴുവൻ പേർക്കും അവളിൽ ഒരു കണ്ണുണ്ടായിരുന്നു, അതുകോണ്ടുതന്നെ ഞങ്ങളുടെ പരാക്രമങ്ങൾ മിക്കപ്പോഴും അവളുടെയും കൂട്ടുകാരുടെയും നേരെ ആയിരുന്നു.

ആർക്കും മുന്നേ കയറി പോകാൻ പറ്റാത്ത വിധം ഞങ്ങൾ വരമ്പു മുഴുവൻ ഏറ്റെടുത്ത്, പതിയെ നടക്കും. മുന്നെ കയറി പോകാൻ ശ്രമിക്കുന്നവരെ വയലിലേക്ക് തള്ളിയിടും, ബാഗിൽ പിടിച്ച് വലിക്കും , ദേഹത്ത് വെള്ളം തട്ടി തെറിപ്പിക്കും, ഇങ്ങനെയോക്കെ ശല്യം ചെയ്തുകോണ്ടേയിരിക്കും.ഇത്യാദി വേലത്തരങ്ങളുടെ എല്ലാം ലീഡർഷിപ്പ് ഞൻ സ്വയം ഏറ്റെടുത്തിരുന്നു.

അബലകളായ നാരീജനങ്ങളോടുള്ള അക്രമങ്ങൾക്കെതിരെ ഒരിക്കൽ ഒരുത്തൻ ചോദിക്കാൻ വന്നു.പത്താം ക്ലാസ്സുകാരനായ ഒരു ബലിഷ്ടകായൻ. പാർവ്വതിയുടെയും കൂട്ടുകാരുടെയും മുന്നിൽ ഒന്നു ഷൈൻ ചെയ്യുകയായിരുന്നു അവന്റെ ലക്ഷ്യം.ഞങ്ങൾ ഒൻപതാൽ ക്ലാസ്സുകരെല്ലാം ചേർന്ന് അവനെ വയലിൽ തള്ളിയിട്ട് ഇടിച്ചു.പാർവ്വതിയെ വീഴ്ത്താൻ നോക്കുന്ന ഒരു പൊതുശത്രുവിനെ ഞങ്ങൾ ഒരുമിച്ച് നേരിടുകയായിരുന്നു.ഞങ്ങളുടെ സംഘാങ്ങളല്ലാതെ പുറത്തുനിന്നു ഒരുത്തൻ അവളെ വീഴ്ത്തരുത് എന്നോരു പോതുമിനിമം പരിപാടി ഞങ്ങൾക്കിടയിലുണ്ടായിരുന്നു.

ഒരുദിവസം പാലത്തിന്റെ കൈവരിനിറയെ ഏവനോ ‘കതകളി‘ ‘കതകളി‘ എന്ന് ചോക്കുകോണ്ട് എഴുതിവച്ചിരിക്കുന്നു.അതുകണ്ടതും പാർവ്വതിക്ക് കരച്ചിൽ പോട്ടി, കരഞ്ഞുംകോണ്ട് ടൂട്ടോറിയില് വന്നു. പ്രിൻസിപ്പളിന്റെ മുന്നിൽ പരാതിയുടെ ഒരു നെടുനീളൻ ലിസ്റ്റ് നിരത്തി. അവളുടെ വീടുമുതൽ സ്ക്കൂളുവരെ ഞങ്ങൾ അവളോടും കൂട്ടുകാരികളോടും കാണിക്കുന്ന ക്രൂരതകൾ, ഒടുക്കം ഞാണ് പാലത്തിൽ ഇരട്ടപേര് എഴുതിവച്ചതെന്നുകൂടി.അന്ന് ടൂട്ടോറിയുടെ ഓഫീസ് റൂമിന്റെ മുന്നിൽ വച്ച് എല്ലാരും കാണെ ചൂരലുകോണ്ട് ചന്തിക്കിട്ടു അഞ്ച് അടി കിട്ടി.എന്റെ കൂടെ ഉള്ളവന്മാർക്ക് ഒരൊന്നുവീതവും.

അന്നു വൈകിട്ട് സ്കൂൾവിട്ട് വരുമ്പോൾതന്നെ,ഇരട്ടപ്പേര് എഴുതിയവനെ പിടിക്കൂടി അവളുടെ മുന്നിൽ കോണ്ടിട്ടു. ചെയ്യാത്തകുറ്റത്തിന് അടിവാങ്ങിച്ചുതന്നതിലുള്ള കുറ്റബോധം അവളിൽ സെന്റിമെൻസായി അതുപിന്നെ പ്രണയമായി വളരുമെന്ന് ഞാൻ പ്രതീക്ഷിച്ചു,എന്നാൽ എന്റെ പ്രതീക്ഷകളെ അസ്ഥാനത്താക്കി എനിക്ക് അടിവാങ്ങിത്തന്നവൾ എന്ന ഗമയിലായിരുന്നു പിന്നീടുള്ള അവളുടെ നടപ്പ്.പ്രതികാരം ചെയ്യാൻ പറ്റിയ ഒരവസരത്തിനായുള്ള കാത്തിരിപ്പായിരുന്നു എന്നെ സംബന്ധിച്ചടത്തോളം പിന്നീടങ്ങോട്ട്.

നല്ല മഴപെയ്ത് തോർന്ന ഒരു ദിവസം, സ്കൂൾ വിട്ടുവരുന്ന വഴി,വരമ്പോന്നും കാണാൻ പറ്റാത്തത്ര വെള്ളം കയറിക്കിടക്കുകയാണ്. ചാടവുന്ന ചാലുകളിലോക്കെ ചാടി നനയാൻ പറ്റാവുന്നത്രയും നനഞ്ഞ് വരികയാണ് ഞങ്ങൾ.നോക്കുമ്പോഴുണ്ട് പാർവ്വതി വരമ്പിൽ നിന്നു കരയുന്നു.അവളുടെ കൂട്ടുകാരികൾ വയലിൽ എന്തോ തപ്പുന്നു.സംഗതി പാർവ്വതിയുടെ ഒരു ചെരിപ്പ് ചെളിയിൽ പുതഞ്ഞുപോയി. പിന്നെ ഒട്ടും അമാന്തിച്ചില്ല, ഞങ്ങളെല്ലാം ചെളിയിലെക്ക് ചാടി ചെരിപ്പ് തപ്പാൻ തുടങ്ങി,എന്റെ കയ്യിൽ ചെരിപ്പ് തടഞ്ഞു,ഞാൻ അതു ഉയർത്തികാണിച്ചിട്ട് അതും കോണ്ട് ഓരോറ്റഓട്ടം.പാർവ്വതിയടക്കം എല്ലാപേരും വരമ്പേ പുറകേയോടി.പാലത്തിലെത്തിയപ്പോൾ ഞാൻ നിന്നു.

“ചെറുക്കാ എന്റെ ചെരിപ്പിങ്ങു താ” പാർവ്വതി നിന്നു ചിണുങ്ങുകയാണ്.ഞാൻ ചെരിപ്പു തോട്ടിലേക്കെറിയുമെന്നു പറഞ്ഞു, “എറിയണ്ടങ്കി പറ ഞാൻ കഥകളി ഞാൻ കഥകളി ഞാൻ കഥകളി എന്ന് ഇരുപത് വട്ടം“.പാർവ്വതി കരഞ്ഞുനോക്കി ഞാൻ വിട്ടുവീഴ്ചക്ക് തയ്യാറായില്ല. ഒടുക്കം വേറെ രക്ഷയില്ലാന്നുകണ്ടപ്പോൾ എല്ലാരുടെം മുന്നിൽ വച്ച് പാർവ്വതി കരഞ്ഞുകോണ്ട് തലകുനിച്ച് പറഞ്ഞുതുടങ്ങി,
ഞാൻ കഥകളി, ഞാൻ കഥകളി, ഞാൻ കഥകളി.

അഞ്ചുവട്ടമായപ്പോൾ ഞാൻ ഗൌരവത്തിൽ പറഞ്ഞു, “ഉം മതി,കോണ്ടുപോയ്കോ“ ചെരിപ്പ് എറിഞ്ഞുകോടുത്തു.എല്ലാരുടെയും മുന്നിൽ വച്ച് അവളെമുട്ടുകുത്തിച്ചതിന്റെ ഒരു സുഖം ഞാൻ അനുഭവിച്ചു.

ഞാൻ ചെയ്തതു തീരെ ശരിയായില്ല,ഇങ്ങനെയോക്കെ കാണിക്കാൻ പാടുണ്ടോ എന്നെല്ലാം പറഞ്ഞ് എന്റെ തന്നെ കൂടെ യുള്ളവൻമാർ അവളുടെ മുന്നിൽ സ്കോർ ചെയ്യാൻ നോക്കി.ഞാനാകട്ടെ നിലവിൽ അവളുടെ മേൽ കിട്ടിയിരിക്കുന്ന ആധിപത്യം വീണ്ടും അടികിട്ടി കളഞ്ഞുകുളിക്കണ്ടന്നു കരുതി അവളോട് പുതിയ വേലത്തരങ്ങൾക്കോന്നും പോയില്ല.

ഇനി പറയാൻ പോകുന്ന കാര്യം ഇതുവരെയും ഞങ്ങൾ ചിലർക്കിടയിൽ രഹസ്യമായിരുന്നതാണ്.

ഒൻപതാം ക്ലാസ്സിലെ ഓണപ്പരീക്ഷ കഴിഞ്ഞതോടെ ടൂട്ടോറിയലിൽ പോക്ക് ഞങ്ങളുടെ സംഘം അങ്ങുമതിയാക്കി.വീട്ടുകാരറിയാതെ സ്വയം എടുത്തതീരുമാനം,രാവിലെ ടൂട്ടോറിയുടെ സമയത്ത് സ്കൂളിന്റെ പിന്നിലെ നോട്ടോറിയൽ മൂലകളിൽ പോയി തീപ്പട്ടിപടം കളിക്കുകയാണ് ഞങ്ങളുടെ പരിപാടി.വൈകിട്ടും ടൂട്ടോറിയലിൽ ക്ലാസ്സുണ്ട്, ഏതെങ്കിലും ആറ്റിലോ കുളത്തിലോ നിരങ്ങി ആ സമയവും കഴിഞ്ഞിട്ടെ വീട്ടിലെത്താറുള്ളു.

അങ്ങിനെയുള്ളോരു വൈകുന്നേരം,ഞങ്ങളുടെ കൂട്ടത്തിലുള്ള തന്നെ ഒരുത്തന്റെ വാഴത്തോപ്പിൽ നിന്നു ചെറിയോരു വാഴക്കുല അവന്റെ കൂടി സാന്നിദ്ധ്യത്തിൽ ഞങ്ങൾ മോഷ്ടിച്ചു.അതു പാകമാകാനായി പാർവ്വതിയുടെ വീടിനു മുകളിലുള്ള ആൾതാമസമില്ലാത്ത ഒരു വീട്ടിന്റെ പുറകിൽ വാഴത്തോലു കോണ്ട് പോതിഞ്ഞു കുഴിച്ചിട്ടു.

ഞങ്ങൾ വിചാരിച്ചപോലെ അത്ര ചെറിയ സംഭവം ആയിരുന്നില്ല അത്.വല്യ പ്രശ്നങ്ങളായി.ആരോ വാഴക്കുല മോഷ്ടിച്ചെന്ന് നാട്ടിൽ മുഴുവൻ അറിഞ്ഞു.ആരാണെന്നു മാത്രം ആർക്കും ഒരു പിടിയുമില്ല.അക്കരെ കോളനിയിലുള്ള ചിലർ വാഴക്കുല മോഷ്ടിച്ചുകോണ്ട് പോകുന്നത് കണ്ടവരുണ്ട് പോലു!!!,നാലു ദിവസം കഴിഞ്ഞ് ആരും കാണില്ല എന്ന് ഉറപ്പു വരുത്തി ഞങ്ങൾ പോയി കുഴി മാന്തിനോക്കി.അവിടെത്തന്നെ ഒളിച്ചിരുന്ന് പങ്കുവച്ചു തിന്നുന്നതിനിടയിൽ അപ്രതീക്ഷിതമായി പാർവ്വതി കയറിവന്നു,ഒരു ആടിനെയും പിടിച്ചുകോണ്ട്, തീർന്നു.ഞങ്ങൾ നാലുപാടും ചിതറിയോടി.പാർവ്വതി എല്ലാവരോടും പറയും അങ്ങനെ എല്ലാവരും അറിയും,നാളെ സ്കൂളിൽ പോകുന്ന വഴി ഞങ്ങളെ പിടിച്ചു കെട്ടിയിടും,ഇങ്ങനെയെല്ലാം പേടിച്ചു ഞാനിരുന്നു.

എന്നാൽ പിറ്റെന്ന് ഒന്നും ഉണ്ടായില്ല.അവൾ ആരോടും പറഞ്ഞില്ല.പക്ഷേ എന്നോടുമാത്രം പറഞ്ഞു ഇനിയും ടൂട്ടൊറിയിൽ കയറാതെ നടന്നാൽ എല്ലാം എല്ലാരോടും പറയുമെന്ന്!!

അതോടെ ഞാൻ മരിയാദിരാമനായി. എന്റെ കൂടെ ഉള്ളവൻമാർ ടൂട്ടോറിയിൽ കയറാതെ തീപ്പെട്ടിപടം കളിക്കാൻ പോയപ്പോൾ ഞാൻ കൂടെ പോയില്ല.ആ സംഘത്തിലണ്ടായിരുന്ന എന്റെ അപ്രഖ്യാപിത ലീഡർഷിപ്പും അതൊടെ തീർന്നു.

സ്കൂളും ടൂട്ടോറിയും ഇല്ലാത്ത ഒരു ദിവസം, സ്പെഷ്യൽ ക്ലാസ്സുണ്ടെന്ന് കള്ളം പറഞ്ഞ് ഞാനോരു ബുക്കുമെടുത്തു വീട്ടിൽ നിന്നിറങ്ങി.. സൈക്കിൾ ഓടിച്ചു പഠിക്കാൻ ഇറങ്ങിയതാണ്.ഒരുത്തൻ കൂടെയുണ്ട്. സൈക്കിൾ അവന്റെയാണ്. പാർവ്വതിയുടെ വീടിന് അടുത്തുള്ള ഇടവഴിയിലാണ് പഠിത്തം.ആ വഴി ഒരു കുത്തിറക്കമാണ്,ഇറക്കം ഇറങ്ങിചെന്നാൽ വയലിലെത്തും.ഇറങ്ങുകയായിരുന്നില്ല, പറക്കുകയായിരുന്നു നാലുകരണം മറിഞ്ഞു ഞാനും സൈക്കിളും കൂടി വയലിൽ വീണു,പുറകിലത്തെ ബ്രേക്ക് പോട്ടി പോയി,മുന്നിലെ ബ്രേക്ക് പിടിച്ചാൽ കരണം മറിയുമെന്ന് അവൻ പറഞ്ഞുതന്നിട്ടില്ലായിരുന്നു. ശബ്ദം കേട്ട് പാർവ്വതിയും അവളുടെ അമ്മയും ഒക്കെ ഓടി ഇറങ്ങിവന്നു.അവരുടെ വീട്ടിൽ പോയാണ് ദേഹത്തെ ചെളിമുഴുവൻ കഴുകികളഞ്ഞത്. അവളൂടെ അമ്മ മുറിവിൽ നീറ്റലുള്ള ഒരു മരുന്നു പുരട്ടി തന്നു,സൈക്കിളു കണ്ടാൽ അതീന്നു വീണവൻ ജീവനോടെ ഉണ്ടെന്നു ആരും പറയില്ല,ആ പരുവമായി,ആകെ ചമ്മലായി.

പിറ്റെന്നിന്റെ പിറ്റെന്നേ പിന്നെ സ്കൂളിൽ പോയുള്ളു,ഇടവഴി ഇറങ്ങിവന്നപ്പോൾ പടിക്കെട്ടിൽ പാർവ്വതി അവളുടെ കൂട്ടുകാരികളെ കാത്തുനിൽക്കുന്നു,എന്നെ കണ്ടതും ബാഗിൽ നിന്ന് ഒരു നോട്ട് ബുക്കെടുത്തു നീട്ടി, സൈക്കിളിൽ നിന്നുവീണതിന്റന്ന് അവിടെ കിടന്നു കിട്ടിയതാണത്രെ,ബുക്ക് എന്റെതന്നെയാ പക്ഷെ എണ്ണമയമുള്ള നല്ല ബയന്റിങ്ങ് പേപ്പറു വച്ച് നന്നായി ബയന്റിട്ടിരിക്കുന്നു.

ഒത്തിരികാലം ഞാൻ ആ നോട്ട് ബുക്ക് ബയന്റിളകാതെ സൂക്ഷിച്ചുവച്ചിരുന്നു.

സ്കൂൾ അടച്ചു തുറന്നപ്പോഴേക്കും പടിക്കെട്ടിനു മുകളിലെ വീട്ടിൽ പുതിയ താമസക്കാർ വന്നു. പാർവ്വതിയും വീട്ടുകാരും വീടുമാറി പോയി.അവൾ ആറ്റിങ്ങലിലെ ഏതൊ സ്കൂളിൽ ചേർന്നെന്നു ഞാൻ അറിഞ്ഞു.എങ്ങിനെയെങ്കിലും ഒന്നു കാണാൻ പറ്റണേ എന്ന് അറിയാവുന്ന ദൈവങ്ങളോടൊക്കെ പ്രാര്ത്ഥിച്ച കാലം,പകരം വക്കാനില്ലാത്ത എന്തോ ഒന്ന് നഷ്ടപെട്ടുപോയതു പോലെ...

വർഷങ്ങൾക്കു ശേഷം കോളേജിൽ വച്ച് പാർവ്വതിയുടെ ഒരു പഴയ കൂട്ടുകാരിയെ കണ്ടു. അവളുടെ അച്ഛൻ നടത്തിയിരുന്ന ബിസ്സിനസ്സ് തകർന്നെന്നും അതോടെ കുടുംബം കടത്തിൽ ആയെന്നും മറ്റുമോക്കെയുള്ള തീരെ സന്തോഷകരമല്ലാത്ത വാർത്തകളാണ് അവളെ പറ്റി കേട്ടത്.

എന്തുകോണ്ടോ പാർവ്വതിയെ കാണാൻ അന്നു ശ്രമിച്ചില്ല, ഒരു പക്ഷെ പകരം മറ്റോന്നില്ല എന്ന് തോന്നിയ പലതിനും പകരങ്ങൾ ഉണ്ടായ കാലമായതുകോണ്ടാവണം.

അത്തവണത്തെ ന്യൂ ഇയറിനു കോളേജിലെ അഡ്രസ്സിൽ എനിക്കോരു ആശംസാ കാർഡുവന്നു, പുതുവത്സരാശംസകളുടെ ചുവടെ “ഞാൻ കഥകളി“ എന്നെഴുതിയിരുന്നു.

ഒരിക്കൽ നാട്ടിൽ അവധിക്കു പോയപ്പോൾ,അവളുടെ ചേച്ചിയുടെ വിവാഹം കഴിഞ്ഞെന്നും അവൾക്ക് ടീച്ചറായി ഏതോ സ്കൂളിൽ ജോലി കിട്ടിയെന്നും മറ്റുമുള്ള സന്തോഷകരമായ വിവരങ്ങൾ അവളെ പറ്റി അറിഞ്ഞു.

ഇന്നിപ്പോൾ എവിടെയായിരിക്കും പാർവ്വതി. ഒന്നന്വേഷിച്ചാൽ കണ്ടുപിടിക്കാവുന്നതേയുള്ളു. എങ്കിലും വേണ്ട,പുതിയ കാഴ്ചകളേക്കാൾ സുന്ദരം പഴയ ഓർമ്മകളിലെ ചിത്രങ്ങൾ തന്നെയാണ്..

45 comments:

മാത്യു രണ്ടാമന്‍™ | മത്തായ് ദി സെക്കണ്ട്™ said...

ഗംഭീരം, മനസിനെ സ്പര്‍ശിക്കുന്ന അനുഭവവിവരണം!! നന്നായി അവതരിപ്പിച്ചിരിക്കുന്നു.(അക്ഷരത്തെറ്റുകള്‍ ഒഴിവാക്കുമല്ലോ)

Pd said...

കൊള്ളാം വളരെ നന്നായിരിക്കുന്നു ബാല്യകാല സ്മരണ, ആളിപ്പോഴത്തെ പോലെ അന്നും ഒരു വില്ലനായിരുന്നു അല്ലെ..;)
അതെ "പുതിയ കാഴ്ചകളെക്കാൾ സുന്ദരം പഴയ ഓർമ്മകളിലെ ചിത്രങ്ങൾ തന്നെയാണ്.."

ഉമേഷ്‌ പിലിക്കൊട് said...

:-)

manu s kurup said...

നല്ല വിവരണം. നന്നായി എഴുതിയിട്ടുമുണ്ട്.അക്ഷരതെറ്റുകള്‍ സോഫ്റ്റ്‌വെയര്‍ പ്രശ്നമാണെന്ന് വിശ്വസിക്കുന്നു. കൂടുതല്‍ ബ്ലോഗുകള്‍ക്ക്‌ വേണ്ടി കാത്തിരിക്കുന്നു.

കൂവിലന്‍ said...

nannaayittundu..
sharikkum enne aaa kaalathekku
koootti kondu poi...
aa kaalathu poyi vanna pole

koovilan

സുമേഷ് | Sumesh Menon said...

ഗൃഹാതുരത്വം പേറുന്ന പോസ്റ്റ്‌.. വിപിന്‍.. നന്നായി എഴുതിയിരിക്കുന്നു... ചിത്രവും ആ കാലത്തേക്ക് കൊണ്ടുപോയി... ആശംസകള്‍..

സ്വപ്നാടകന്‍ said...

നന്നായിട്ടുണ്ട് :)

AMBUJAKSHAN NAIR said...

good.

Tolerance said...

nicely written..it gives a lot of nostalgic feeling...really touching...

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഓർമ്മകളൊരു സുഖമാണു വിപിൻ.. തിരക്കുപിടിച്ച് ഇന്നിന്റെ മർക്കടമുഷ്ടിയിൽ നിന്നൊരു മോചനത്തിന്റെ നീരുറവ കാണണമെങ്കിൽ, ഇന്നലകളിലേക്ക് തിരിച്ചു പോവണം. ആ കണക്ക് വച്ച് നോക്കുമ്പോൾ നമ്മളെത്ര ഭാഗ്യവാന്മാരാലേ.. അടുത്ത തലമുറക്ക് അവരുടെ മക്കളോട് പങ്കുവെക്കാനെന്താ ഉള്ളതു.. ഓർക്കുട്ടൂം ഫേസ്ബുക്കും ബ്ലോഗും ഇന്റർനെറ്റും നൽകിയ ബന്ധങ്ങളെക്കുറിച്ചോ? ആ!!!

പ്രവീൺ വട്ടപ്പറമ്പത്ത്
ശ്യാമം

മാറുന്ന മലയാളി said...

“പ്രതികാരം ചെയ്യാൻ പറ്റിയ ഒരവ സരത്തിനായുള്ള കാത്തിരിപ്പായിരുന്നു എന്നെ സംബന്ധിച്ചടത്തോളം പിന്നീടങ്ങോട്ട്“

വിപിന്‍ ചെയ്ത പ്രതികാരം ഇന്നത്തെ കുട്ടികള്‍ എങ്ങനെയായിരിക്കും ചെയ്യുക എന്നു ഊഹിക്കാമോ....മോബൈല്‍ ക്യാമറയിലൊരു പടമെടുത്ത് ഉടല്‍ എക്സ്ചേഞ്ച് ചെയ്ത് ഇന്‍റെര്‍നെറ്റില്‍ കൊടുക്കും......തലമുറകളുടേ വ്യത്യാസം...ടെക്നോളജിയുടെയും.....

Muhammed Shan said...

വളരെ ഇഷ്ടമായി...

കൂതറHashimܓ said...

ആഹാ നല്ല രസായി എഴിതിയിരിക്കുന്നു.
ഒത്തിരി ഇഷ്ട്ടായി
പിന്നെ പാര്‍വതിയെ പെരുത്ത് ഇഷ്ട്ടായി എനിക്ക്
[അളിയാ ഒന്ന് അന്വേഷിക്ക് അഡ്രെസ്സ് കിട്ടിയാ തരണേ പ്ലീസ്.. :)]

ഹംസ said...

ഈ പോസ്റ്റ് വായിച്ചു പാര്‍വ്വതി കമാന്‍റിടും അപ്പോള്‍ വീണ്ടും പരിചയം പുതുക്കാമല്ലോ..!! ( ഇനി ഈ പാര്‍വ്വതിയെ ആണോ ജയറാം അടിച്ചോണ്ട് പോയത്?)

നന്നായി എഴുതി …രസകരമായി വായിച്ചു കഥകളിയുടെ കഥ.!!

ശ്രീ said...

മനോഹരമായ ഒരു പോസ്റ്റ് മാഷേ. ബാല്യം തിരികെ തന്ന നല്ല ഓര്‍മ്മകള്‍...

അവസാനം ഒരു ചെറിയ വിഷമവും... ഒന്നു ശ്രമിച്ചു നോക്കൂ... ആ പഴയ സൌഹൃദം ഇനിയും തുടരാന്‍ കഴിയുമെങ്കില്‍ അതൊരു വലിയ കാര്യമല്ലേ?

എറക്കാടൻ / Erakkadan said...

ചേട്ടനാണോ തോന്നക്കല്‍ തറവാട്ടിലെ ഓരോ അരിമെണിയും പെറുക്കിയേറ്റുത്തത്...നല്ല ഓര്‍മ്മകള്‍ മച്ചൂ

ഇസാദ്‌ said...

വിപിന്‍, വളരെ മനോഹരമായി അവതരിപ്പിച്ച ഒരോര്‍മ്മക്കുറിപ്പ്. ഹൃദയസ്പര്‍ശിയായിത്തന്നെ വിവരിച്ചിരിക്കുന്നു. കുട്ടിക്കാലത്തെ ഓര്‍മ്മകളിലേക്ക് കുറച്ചുനേരത്തേക്ക് കൂട്ടിക്കൊണ്ടുപോയതിനു നന്ദി..

Naushu said...

ആദ്യമായിട്ടാണ് ഞാന്‍ ഈ വഴി വരുന്നത്....
വളരെ നന്നായിട്ടുണ്ട് വിപിന്‍...
വളരെയധികം ഇഷ്ട്ടമായി...

Rohit vr said...

Very intersting.....

ചേച്ചിപ്പെണ്ണ് said...

ബാല്യകാല സ്മരണകള്‍ ... ഇഷ്ടായി ..വിപിന്‍

കുഞ്ഞൂസ് (Kunjuss) said...

വളരെ നല്ല അവതരണ ശൈലിയിലൂടെ ബാല്യത്തിലേക്ക് കൈപിടിച്ചു കൊണ്ട് പോയല്ലോ.... പാര്‍വതി ഇത് വായിക്കാനിടയായെങ്കില്‍..!!
ഇവിടെ ആദ്യമായിട്ടാണ്, ഇന്‍ഫൂഷന്‍ വഴി എത്തിയതാണ്......ഇനിയും വരാം

ഭായി said...

ഒരുപാട് പേർക്ക് ഇതു പോലെ നഷ്ടപ്പെട്ട കളിക്കൂട്ടുകാരികൾ ഉണ്ടാകും.എത്ര നല്ല നാളുകളായിരുന്നു അതൊക്കെ!! ആ നല്ല ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ട് പോയതിന് നന്ദി! ഇപ്പോഴാണ് ഞാൻ ഈ ബ്ലോഗ കാണുന്നത്! നല്ല എഴുത്ത്, ആശംസകൾ.

ഓഫ്: കുറച്ച് തീപ്പെട്ടി പടം ഇരിപ്പുണ്ട് വരുന്നോ.. :-)

വിജയലക്ഷ്മി said...

ninnaayittundu..avatharana reethiyum nannaayirikkunnu..

കുമാരന്‍ | kumaran said...

ഓര്‍മ്മകള്‍ക്കും കാത്തിരിപ്പിനുമൊരു സുഖമുണ്ടല്ലേ. നല്ല എഴുത്താണ്. തുടരുക.

സിജാര്‍ വടകര said...

നന്നായിട്ടുണ്ട് ചേട്ടാ ,അവതരണം ...

താങ്കളുടെ തൂലിക ഇനിയും ഇത്തരം നല്ല സൃഷ്ടികള്‍ വായനക്കാര്‍ക്ക് സമ്മാനിക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട് ...

സ്നേഹപൂര്‍വ്വം ... സിജാര്‍ ..

please join this site pls post your blog pls invite your all friends .. tanQ ....

LINK - www.snehakood.ning.com

Manoraj said...

ഓർമ്മകൾക്കെന്ത് സുഗന്ധം.. എൻ ആത്മാവിൻ നഷ്ടസുഗന്ധം.. നന്നായി എഴുതി

ഇസ്മായില്‍ കുറുമ്പടി ( തണല്‍) said...

ഓര്‍മ്മകള്‍ ചിലത് ഇപ്പോഴും അതിന്റെ മധുരം മാറാതെ നിലനില്‍ക്കും . ഇടക്കിടക്ക് അതെടുത്ത് 'അയവിറക്കി' ക്കൊണ്ടിരിക്കുന്നത് അതീവ ഹൃദ്യമാണ്.

സത്യവാന്‍ said...

എട്ടാംക്ലാസില്‍ എട്ടും പൊട്ടും തിരിയാത്ത പാര്‍വതിയെ
വള്ളിനിക്കരും ഇട്ടു ലൈന്‍ അടിക്കാനും ,ചളിയില്‍ കാണാതായ
പാര്‍വതിയുടെ ചെരുപ്പ് കണ്ടെത്തി കൊടുത്തതും എല്ലാം വരും ദിനങ്ങളുടെ പ്രതീക്ഷയായിരുന്നിരിക്കാം...
എന്ത് ചെയ്യാനാ...വീടുമാറി പോയതുകൊണ്ട് പാര്‍വതി രക്ഷപെട്ടു...
ഓര്‍മ്മിക്കാന്‍ ഒരു പൂച്ച കുട്ടിയെ എങ്കിലും പാര്‍വതിക്ക് കൊടുക്കാമായിരുന്നു..
അരങ്ങേറ്റത്തിന് എല്ലാവിധ ആശംസകളും....
സംഗതി ഒന്നുകൂടി നന്നാക്കാന്‍ ശ്രമിക്കുക...ടെമ്പോ ഇതിലുള്ളവര്‍ ശെരിയാക്കികൊളളും

Mohamedkutty മുഹമ്മദുകുട്ടി said...

അവതരണം അസ്സലായി. പഴയ കാല ഓര്‍മ്മകള്‍ പ്രത്യേകിച്ച് ഇത്തരത്തിലുള്ളത് പലരും പറഞ്ഞ പോലെ ഇന്നത്തെ തലമുറക്ക് ആസ്വദിക്കാന്‍ കിട്ടില്ല.ഇന്നു മൊബൈല്‍ ഫോണും ചാറ്റും ഫേസ് ബുക്കുമൊക്കെയായി ബാല്യം നശിക്കും.ഓര്‍ക്കാനൊന്നുമുണ്ടാവില്ല.ഒര്‍ക്കൂട്ടു പൊലും!ശ്രീ പറഞ്ഞ പോലെ ഒന്നു ശ്രമിച്ചു നോക്കൂ,ചിലപ്പോള്‍ ഒത്താലോ?

അനില്‍കുമാര്‍. സി.പി. said...

വിപിന്റെ ബ്ലോഗ്‌ ഇന്നാണ് കണ്ടത്.
വളരെ നല്ല അവതരണത്തിലൂടെ പഴയകാല ഓര്‍മകളിലേക്ക് വായനക്കാരെയും കൊണ്ട് പോയല്ലോ...

കൂടുതല്‍ സൃഷ്ടികള്‍ക്കായി കാത്തിരിക്കുന്നു. ആശംസകള്‍!

പാവപ്പെട്ടവന്‍ said...

ഓര്‍മയില്‍ ഇപ്പോളും മഴ പെയ്യുകയാണ് സുഖമുള്ള ബാല്യത്തിലേക്കുള്ള നേര്‍ത്ത മഴ.
ആശംസകള്‍..

പട്ടേപ്പാടം റാംജി said...

"എന്നാൽ എന്റെ പ്രതീക്ഷകളെ അസ്ഥാനത്താക്കി എനിക്ക് അടിവാങ്ങിത്തന്നവൾ എന്ന ഗമയിലായിരുന്നു പിന്നീടുള്ള അവളുടെ നടപ്പ്."

പാര്‍വ്വതി ആള് മോശമല്ലല്ലോ...
തുടര്‍ന്ന് വായിക്കാന്‍ പ്രേരിപ്പിക്കുന്ന നല്ല എഴുത്ത്‌.
പഴയകാല ജീവിതത്തിലേക്ക്‌ കൂട്ടിക്കൊണ്ടുപോകുന്ന ഓര്‍മ്മകള്‍ ഉണരുന്നു.
ആശംസകള്‍.

Anonymous said...

നല്ല ഓര്‍മ്മകള്‍ ...ഒപ്പം കാലത്തിന്റെ ഗതി മാറ്റവും ഒഴുക്കും മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു
"പകരം വക്കാനില്ലാത്ത എന്തോ ഒന്ന് നഷ്ടപെട്ടുപോയതു പോലെ...
ഒരു പക്ഷെ പകരം മറ്റോന്നില്ല എന്ന് തോന്നിയ പലതിനും പകരങ്ങൾ ഉണ്ടായ കാലമായതുകോണ്ടാവണം....
പുതിയ കാഴ്ചകളേക്കാൾ സുന്ദരം പഴയ ഓർമ്മകളിലെ ചിത്രങ്ങൾ തന്നെയാണ്..."ഈ വരികള്‍ എല്ലാം മനോഹരം ...
പിന്നെ ഇക്ക പറഞ്ഞപോലെ " പലരും പറഞ്ഞ പോലെ ഇന്നത്തെ തലമുറക്ക് ആസ്വദിക്കാന്‍ കിട്ടില്ല.ഇന്നു മൊബൈല്‍ ഫോണും ചാറ്റും ഫേസ് ബുക്കുമൊക്കെയായി ബാല്യം നശിക്കും.ഓര്‍ക്കാനൊന്നുമുണ്ടാവില്ല.ഒര്‍ക്കൂട്ടു പൊലും!"..അത് ഈ കാലത്തിന്റെ വലിയ സത്യം ,നഷ്ട്ടം ..എല്ലാം വിരല്‍ തുമ്പില്‍ എന്ന് അഹങ്കരിക്കുമ്പോള്‍ ..ആഴമുള്ള പരപ്പുള്ള ആത്മാവുള്ള സൌഹൃദങ്ങളും ഓര്‍മകളും അന്യം നിന്നു പോകുന്നു ..

Anonymous said...

PAPPU CHAYA NE ENNADA ETRAYUM VALIYA KATHAKARANAYATHU CHAYA NJAN NINTE KOODE ALLEDA SCHOOLIL VANNATHU ARADA E PARVATHY ENIKKARINJUDATHA PUTHIYA KAKSHI

മുള്ളൂക്കാരന്‍ said...

വളരെ നന്നായിട്ടുണ്ട് വിപിന്‍...
വളരെയധികം ഇഷ്ട്ടമായി...

അലി said...

ഗൃഹാതുരത്വം നിറഞ്ഞ ബാല്യസ്മരണകളെ ഹൃദയസ്പർശിയായി എഴുതി.

ആശംസകൾ!

Anonymous said...

കിടിലന്‍ പോസ്റ്റ്‌...
മലയാളിത്തമുള്ള മനോഹരമായ കഥ.
ഇനിയും ഇതു പോലുള്ള കഥകളും പോസ്റ്റുകളും പ്രതീക്ഷിക്കുന്നു...
ആശംസകള്‍ നേര്‍ന്നുകൊണ്ട്...
സസ്നേഹം...
അനിത
JunctionKerala.com

വിജയലക്ഷ്മി said...

baalyakaala smaranakal nannaayittundu..

Vayady said...

ഓര്‍മ്മത്താളുകള്‍ക്കിടയിലെ മങ്ങിയ മയില്‍‌പ്പീലി അല്ലേ?
എന്നാലും ഒന്ന് കാണാമായിരുന്നു. ആ കുട്ടി കാര്‍‌ഡൊക്കെ അയച്ചതല്ലേ? പെണ്‍കുട്ടികള്‍ക്ക് ഇങ്ങിനെയൊക്കെയല്ലേ ഇഷ്ടം കാണിക്കാന്‍ പറ്റൂ.
നല്ല പോസ്റ്റ്.

ആളവന്‍താന്‍ said...

എന്റെ പ്രതീക്ഷകളെ അസ്ഥാനത്താക്കി എനിക്ക് അടിവാങ്ങിത്തന്നവൾ എന്ന ഗമയിലായിരുന്നു പിന്നീടുള്ള അവളുടെ നടപ്പ്.

അക്കരെ കോളനിയിലുള്ള ചിലർ വാഴക്കുല മോഷ്ടിച്ചുകോണ്ട് പോകുന്നത് കണ്ടവരുണ്ട് പോലു!!!

രക്ഷയില്ലാന്നുകണ്ടപ്പോൾ എല്ലാരുടെം മുന്നിൽ വച്ച് പാർവ്വതി കരഞ്ഞുകോണ്ട് തലകുനിച്ച് പറഞ്ഞുതുടങ്ങി,
ഞാൻ കഥകളി, ഞാൻ കഥകളി, ഞാൻ കഥകളി.

.ഇറങ്ങുകയായിരുന്നില്ല, പറക്കുകയായിരുന്നു നാലുകരണം മറിഞ്ഞു ഞാനും സൈക്കിളും കൂടി വയലിൽ വീണു,പുറകിലത്തെ ബ്രേക്ക് പോട്ടി പോയി,മുന്നിലെ ബ്രേക്ക് പിടിച്ചാൽ കരണം മറിയുമെന്ന് അവൻ പറഞ്ഞുതന്നിട്ടില്ലായിരുന്നു.
ഒരു പക്ഷെ പകരം മറ്റോന്നില്ല എന്ന് തോന്നിയ പലതിനും പകരങ്ങൾ ഉണ്ടായ കാലമായതുകോണ്ടാവണം.


എന്താ ഇപ്പൊ പറയേണ്ടേ? ഓരോ വാക്കുകളിലും ഒളിപ്പിച്ചു വച്ചിരിക്കുന്ന എന്തോ ഒന്ന്, അടുത്ത വാക്കിലേക്ക് കണ്ണുകളെ പിടിച്ചു വലിക്കുന്ന എന്തോ ഒന്ന്. എന്ടിഷ്ട്ടാ.... നന്നായി എന്ന് പറഞ്ഞാല്‍ അത് എന്‍റെ ഉള്ളിലുള്ള ഫീല്‍ മോത്തമാകും എന്ന് തോന്നുന്നില്ല. പിന്നെ പാര്‍വതിയെ ഒന്ന് കാണുന്നതില്‍ തെറ്റില്ലെന്ന് തന്നെയാ എന്‍റെയും അഭിപ്രായം. ആറ്റിങ്ങല്‍ വരെ അന്ന് ഒന്ന് പോയിരുന്നെങ്കില്‍...... ഒരുപാട് ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ടു പോയതിനു നന്ദി. ഇങ്ങനെ എത്രയെത്ര വരികള്‍..

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

പുതിയ കാഴ്ചകളേക്കാൾ സുന്ദരം പഴയ ഓർമ്മകളിലെ ചിത്രങ്ങൾ തന്നെയാണ്

തീർച്ചയായും അതെന്യേ....

SHAIJU :: ഷൈജു said...

വിപിന്റെ ബ്ലോഗ്‌ ഇന്നാണ് കണ്ടത്.
വളരെ നല്ല അവതരണത്തിലൂടെ പഴയകാല ഓര്‍മകളിലേക്ക് വായനക്കാരെയും കൊണ്ട് പോയല്ലോ...

കൂടുതല്‍ സൃഷ്ടികള്‍ക്കായി കാത്തിരിക്കുന്നു. ആശംസകള്‍!

വിജി പിണറായി said...

‘പാര്‍വതിക്കുട്ടി’ കൊള്ളാം...! അടി വാങ്ങിത്തന്നവള്‍ക്കിട്ട് രണ്ടെണ്ണം തിരിച്ചു മേടിച്ചു കൊടുക്കാനല്ലേ ശരിക്കും തോന്നിയത്? സത്യം പറ...!

Mitha said...

nice story...... who is this parvathy............

Sneha said...

ആ കഥകളി കുട്ടി എവിടെയെങ്കിലും സുഖായി കഴിയുന്നുണ്ടാവുമെന്നു പ്രതീക്ഷിക്കാം..!

നന്നായി അവതരിപ്പിച്ചു ബാല്യകാല ഓര്‍മ്മകള്‍...അപ്പോ വിപിന്‍ കുഞ്ഞിലെ തന്നെ ഒരു വില്ലന്‍ ആയിരുന്നല്ലേ..???